‘വ്യൂസിനും പണത്തിനും’ വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം: നടപടിയുമായി സോഷ്യൽമീഡിയകൾ

Spread the love

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശനമായ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യുദ്ധങ്ങളോ സായുധ പോരാട്ടങ്ങളോ സംബന്ധിച്ച വ്യാജ വിഡിയോകൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച് യഥാർഥ്യമെന്ന രീതിയിൽ പങ്കുവെച്ചാൽ ഇനി പണി പാളും.

 

യുദ്ധരംഗങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ അത് വ്യക്തമായി വെളിപ്പെടുത്തണം (Disclosure). ഇങ്ങനെ ചെയ്യാത്ത ക്രിയേറ്റർമാരെ എക്സിന്റെ അഡ്‌വെർടൈസിങ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്നും പുറത്താക്കും.

 

ആദ്യ തവണ നിയമം ലംഘിച്ചാൽ 90 ദിവസത്തേക്ക് (3 മാസം) വരുമാനം തടഞ്ഞുവെക്കും. സസ്‌പെൻഷൻ കാലാവധിക്ക് ശേഷവും ഇത് തുടർന്നാൽ ആ അക്കൗണ്ടിനെ മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് സ്ഥിരമായി പുറത്താക്കും.

 

എന്തുകൊണ്ട് ഈ നിയന്ത്രണം?

 

ഭൗമരാഷ്ട്രീയ തർക്കങ്ങളും യുദ്ധങ്ങളും നടക്കുമ്പോൾ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് എക്സ് ഹെഡ് ഓഫ് പ്രൊഡക്റ്റ് വ്യക്തമാക്കി. “യുദ്ധസമയത്ത് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തേണ്ടത് അനിവാര്യമാണ്. ഇന്നത്തെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്,” അദ്ദേഹം കുറിച്ചു.

 

വ്യാജ എഐ വിഡിയോകൾ കണ്ടെത്താൻ പ്രധാനമായും രണ്ട് വഴികളാണ് എക്സ് ഉപയോഗിക്കുന്നത്:

 

എഐ ഡിറ്റക്ഷൻ ടൂളുകൾ: എഐ നിർമ്മിത ദൃശ്യങ്ങൾ തിരിച്ചറിയാനുള്ള അത്യാധുനിക സോഫ്റ്റ്‌വെയറുകൾ.

 

കമ്മ്യൂണിറ്റി നോട്ട്സ് (Community Notes): ഉപയോക്താക്കൾ തന്നെ വിവരങ്ങൾ വസ്തുതാപരമാണോ എന്ന് പരിശോധിക്കുന്ന സംവിധാനം.

 

നിലവിൽ സായുധ പോരാട്ടങ്ങൾ കാണിക്കുന്ന വിഡിയോകൾക്കാണ് ഈ നിയമം ബാധകമെങ്കിലും, രാഷ്ട്രീയ പ്രചരണങ്ങൾക്കും മറ്റും എഐ ഉപയോഗിക്കുന്നതിനെതിരെയും വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ, കൂടുതൽ വ്യൂസിനും പണത്തിനും വേണ്ടി വ്യാജ യുദ്ധ വിഡിയോകൾ എഐ വഴി നിർമ്മിച്ച് എക്സിൽ പോസ്റ്റ് ചെയ്യുന്നവർക്ക് ഇനി ‘കീശ കാലിയാകാൻ’ അധികം സമയം വേണ്ടിവരില്ല.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *