മണിയുടെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി: ആ സന്തോഷ വാർത്ത പങ്കുവച്ച് നടന്റെ സഹോദരൻ

Spread the love

മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയു‌ടെ വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണൻ. അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു. മണി ഓർമയായിട്ട് പത്ത് വർഷം പിന്നിടുമ്പോഴാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.

 

‘‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചടത്തോളം എനിക്കും വളർന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടൻ ഒരുക്കിയിരുന്നു.

ഡോക്ടറേറ്റ് കിട്ടി, കലാമണ്ഡലത്തിൽ അസി. പ്രഫസറായി ജോലി ലഭിച്ചു. ഇതൊക്കെ അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെ ചിന്തകളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഒട്ടും പതറാതെ മുന്നോട്ടു പോയതു കൊണ്ടാണ്. ഇടയ്ക്ക് എവിടെയൊക്കെയോ പതറിയിരുന്നു, മനസ്സ് വിഷമിച്ചു പോയിരുന്നു. അതിനെയൊക്കെ നിയന്ത്രണത്തിലാക്കി, ചേട്ടന്റെ ആഗ്രഹപ്രകാരം മുന്നോട്ടുപോകാനായി.’’–ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

 

എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു മണിയുടെ ഏക മകൾ ശ്രീലക്ഷ്മി. ഇപ്പോൾ ചാലക്കുടിയിലെ വീടായ ‘മണികൂടാരത്തിൽ’ ഉണ്ട് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും.

 

കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതല്‍ ആ വീട്ടിലേക്ക് സന്ദര്‍ശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച്‌ എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്. മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയെങ്കിലും ഇപ്പോഴും ഇവിടേക്ക് ജനങ്ങൾ ഒരുപാട് വരുന്നുണ്ട്. മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അല്‍പ്പനേരമിരുന്ന് ആണ് പലരും മടങ്ങിപ്പോവുക. അത്രത്തോളം സ്നേഹമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആ നടനോട് കാണിക്കുന്നത്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *