വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശം

Spread the love

തിരുവനന്തപുരം ∙ മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നതിനു പിന്നാലെ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തർക്കു മാത്രമേ പമ്പയിലേക്കു യാത്ര അനുവദിക്കാനും പമ്പയില്‍ ഇറക്കാനും പാടുള്ളുവെന്നു കലക്ടര്‍ നിര്‍ദേശിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്‌പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലില്‍ ഇറക്കണം. ബുക്കിങ്ങിനു ശേഷം ഇവര്‍ക്കു പമ്പയിലേക്കു പോകാന്‍ സൗകര്യം ഉറപ്പാക്കണം. ടിക്കറ്റു നല്‍കുമ്പോള്‍ ഭക്തരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വിവരം പരിശോധിച്ച് അതനുസരിച്ചു വേണം പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നല്‍കാന്‍. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഡിപ്പോകളിലും ബസുകളിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലും വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

 

ഇത്തവണ പമ്പയില്‍ സ്‌പോട്ട് ബുക്കിങ്ങിനു സൗകര്യമില്ലാത്ത സാഹചര്യത്തിലാണു നടപടി. നിലയ്ക്കലില്‍ മാത്രമാണ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ പമ്പയില്‍ എത്തിയാല്‍ വീണ്ടും നിലയ്ക്കലിലേക്കു തിരികെ പോകേണ്ടിവരും. ഇത് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന വിലയിരുത്തലിലാണ് കലക്ടര്‍ ഇടപെട്ട് കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

  • Related Posts

    സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്

    Spread the love

    Spread the loveകൊച്ചി ∙ അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ മള്ളൂർശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ മേൽക്കൂരയുടെ ചില്ലുപാളികൾ തകർന്നു വീണു. രാവിലെ 9.50ന് അസംബ്ലി ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ചില്ല് മേൽക്കൂര (റൂഫിങ്)…

    പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

    Spread the love

    Spread the loveഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവരാണ് സൗഗത ബസുവും മായങ്ക് കൽറയും. കുറച്ച് ദിവസങ്ങൾ ഒരുമിച്ച് ജീവിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരും ബെംഗളൂരുവിൽ താമസം തുടങ്ങിയത്. പുതിയൊരു താമസസ്ഥലം കിട്ടുന്നതുവരെ ഓഫിസിനടത്തുള്ള സൗഗതയുടെ വീട്ടിൽ തുടരാനായിരുന്നു മായങ്കിന്റെയും പദ്ധതി. അങ്ങനെ…

    Leave a Reply

    Your email address will not be published. Required fields are marked *