സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം ∙ തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്യാകുമാരി ജില്ലയിലെ തക്കല ഹെഡ്ക്വാര്‍ട്ടേഴ്‌സ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ഫ്‌ളോറന്‍സ് ജാസ്മിന്‍ (46) ആണ് മരിച്ചത്. ഇലവുവിള സിഎസ്‌ഐ ചര്‍ച്ചിലെ പാസ്റ്റര്‍ സ്റ്റാലിന്‍ വിനു ജോണ്‍സിന്റെ ഭാര്യയാണ് ജാസ്മിന്‍. രണ്ട് മക്കളുണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മണലി ഭാഗത്ത് വച്ച് പിന്നില്‍ അതിവേഗത്തിലെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നഴ്‌സ് സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്ഥലത്തെത്തിയ തക്കല പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

  • Related Posts

    ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

    Spread the love

    Spread the love  വെള്ളമുണ്ട : ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ വെള്ളമുണ്ട പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്. 15.11.2026 വൈകുന്നേരം ആത്മഹത്യ ശ്രമം…

    വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം ∙ മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നതിനു പിന്നാലെ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തർക്കു മാത്രമേ പമ്പയിലേക്കു യാത്ര അനുവദിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *