ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

Spread the love

 

വെള്ളമുണ്ട : ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ വെള്ളമുണ്ട പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്.

15.11.2026 വൈകുന്നേരം ആത്മഹത്യ ശ്രമം അറിഞ്ഞ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ സജി, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, സുരേന്ദ്രൻ എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടൻ യുവാവിന്റെ വീട്ടിലെത്തി. വീട്ടിൽ അന്വേഷിച്ചതിൽ ഇയാൾ വീട്ടിലില്ല എന്ന് മനസ്സിലാക്കിയ പോലീസ് തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഞരക്കം കേൾക്കുകയും അകത്തു നിന്ന് പൂട്ടിയ വാതിൽ ചവിട്ടി തുറന്ന് തൂങ്ങി നിൽക്കുന്ന യുവാവിനെ എസ്.ഐ സജിയും ശ്യാമും താങ്ങി പിടിക്കുകയും സുരേന്ദ്രൻ അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് ഷാൾ മുറിച്ചു മാറ്റുകയും ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. യുവാവ് ഇപ്പോൾ അപകടനില തരണം ചെയ്തു.
ഓരോ ജീവനും മൂല്യമുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

  • Related Posts

    സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം

    Spread the love

    Spread the loveതിരുവനന്തപുരം ∙ തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്യാകുമാരി ജില്ലയിലെ തക്കല ഹെഡ്ക്വാര്‍ട്ടേഴ്‌സ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ഫ്‌ളോറന്‍സ് ജാസ്മിന്‍…

    വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം ∙ മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നതിനു പിന്നാലെ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തർക്കു മാത്രമേ പമ്പയിലേക്കു യാത്ര അനുവദിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *