ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ

Spread the love

 

 

കൽപ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫിനെ (45) യാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.

 

2025 നവംബർ 12-നാണ് തട്ടിപ്പിന് തുടക്കമായത്. ‘സഫ്ന’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു. വിദേശത്ത് സിവിൽ എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ‘സഫ്ന’, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിൻ്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് സഫ്ന എന്ന വ്യാജ പേരിലും, ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളിൽ നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. സഫ്ന എന്ന സ്ത്രീ യഥാർത്ഥത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ഇരുവരുടെയും ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികെ ചോദിച്ചതിൽ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് 2026 സെപ്റ്റംബർ 19-ന് പരാതി പ്രകാരം കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ‘സഫ്ന’ എന്ന വ്യാജ പ്രൊഫൈലും ലത്തീഫിൻ്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ ലത്തീഫിൻ്റെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. നവംബർ 14-ന് ആവളയിൽ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ തട്ടിപ്പ് കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ക്യാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ റിമാൻഡിലാവുകയും ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയുമായിരുന്നു. കൂടാതെ മേപ്പയൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്.

 

കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എം. രമേശ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.എച്ച്. നാസർ, കെ. അഫ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

  • Related Posts

    പൂജയ്ക്കൊരുക്കിയ പ്രസാദം കുട്ടി കഴിച്ചു; നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് അമ്മ

    Spread the love

    Spread the loveസമസ്തിപൂർ: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ ഛഠ് പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾക്കിടയിൽ പ്രസാദം കഴിച്ചുവെന്ന കാരണത്താൽ നാല് വയസ്സുള്ള മകളെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയായ റീന കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.   രാജു പാസ്വാന്റെയും റീന…

    ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണകവർച്ചാ കേസിൽ മാളവിക ജൂവലറി ഉടമ ജയറാം അറസ്റ്റിൽ. ഇയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജൂവലറി വ്യാപാരവുമായി ബന്ധപ്പെട്ട് കുടിപ്പകയാണ് കവർച്ചയിലേക്ക് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജയറാം വൈഷ്ണവി ജൂവലറി ഉടമയായ…

    Leave a Reply

    Your email address will not be published. Required fields are marked *