കൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ വന്ന സ്കൂട്ടർ വിദ്യാർഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റു വീണ വിദ്യാർഥിക്കും സ്കൂട്ടർ യാത്രികർക്കും സാരമായ പരുക്കുകളില്ല. പട്ടാഴി മെതുകുംമേൽ സ്വദേശികളായ രണ്ട് യുവാക്കളാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ കേസെടുത്തതായി പുത്തൂർ പൊലീസ് അറിയിച്ചു.






