12 വയസ്സുകാരി ഉള്ളിൽ ഉറങ്ങിക്കിടക്കവെ കാർ മോഷ്ടിച്ചു; 230 കിലോമീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തി,ദുരൂഹത

Spread the love

ചെന്നൈ: 12 വയസ്സുകാരി ഉള്ളിൽ ഉറങ്ങി കിടക്കവെ കാർ മോഷ്ടിക്കപ്പെട്ടു. ചെന്നൈക്ക് സമീപമുള്ള ഗുഡുവഞ്ചേരിയിലാണ് സംഭവം. പെൺകുട്ടിയെ 230 കിലോമീറ്റർ അകലെയുള്ള സിർകാഴിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വല്ലഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിന് സമീപം കാർ നിർത്തിയിട്ടശേഷം, മകളെ പിൻസീറ്റിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ കാറും കുട്ടിയും അവിടെയുണ്ടായിരുന്നില്ല.

 

പരാതി ലഭിച്ചതിന് പിന്നാലെ ഗുഡുവഞ്ചേരി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെ പെൺകുട്ടി വാഹനത്തിൽനിന്ന് രക്ഷപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ സമീപിച്ചതായി വിവരം ലഭിച്ചു. തന്നെ തട്ടിക്കൊണ്ട് പോയെന്നാണ് പെൺകുട്ടി ഓട്ടോ ഡ്രൈവർമാരോട് പറഞ്ഞത്. ഇവർ കുട്ടിയെ സമീപത്തെ വനിതാ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസുകാർ കുട്ടിയിൽനിന്ന് നമ്പർ വാങ്ങി മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു.

 

പെൺകുട്ടി ഇറങ്ങിയശേഷം പ്രതി കാറുമായി കടന്നുകളഞ്ഞതായും പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ചില ദുരൂഹതകളും ഉണ്ടെന്ന് പോലീസ് സൂചന നൽകി.

 

‘പ്രതിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കൂ’ എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

 

പ്രതിയുടെ ലക്ഷ്യം കാർ മോഷ്ടിക്കുക മാത്രമായിരുന്നെങ്കിൽ പെൺകുട്ടിയുമായി 230 കിലോമീറ്റർ സഞ്ചരിച്ചത് എന്തിനാണെന്നാണ് പോലീസ് ആരായുന്നത്. ‘പ്രതിയുടെ ഉദ്ദേശ്യങ്ങളും പശ്ചാത്തലവും കണ്ടെത്തുന്നതിനായി വിവിധ വശങ്ങളിൽ നിന്ന് ഞങ്ങൾ അവനെ ചോദ്യം ചെയ്തുവരികയാണ്’ എന്ന് പോലീസ് പറഞ്ഞു.

  • Related Posts

    50 കോടി മുടക്കി, ഒരു വിട്ടിലേക്ക് ഒരൊറ്റ ദിവസം വാങ്ങിയത് മൂന്ന് റോൾസ് റോയിസ്, ഇന്ത്യയിലെ തന്നെ വമ്പൻ ‘ഡീൽ’

    Spread the love

    Spread the loveഒരു ദിവസം തന്നെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന റോൾസ് റോയിസിന്റെ മൂന്ന് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു കുടുംബം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇ.വി.ഹോംസ്, ഇ.വി.ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമകളുടെ കുടുംബമാണ് മൂന്ന്…

    ‘പ്ലീസ്, ചുണ്ടിൽ ഒരു ചുംബനം തരൂ’; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഉദയ്പുർ: വിദേശ വനിതയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ജസ്റ്റ്‌കെത്ത് എന്ന തായ്-ഫ്രഞ്ച് യൂട്യൂബറായ യുവതിയെയാണ് 23-കാരനായ അഫ്താബ് (ഗബ്രു) എന്ന യുവാവ് ശല്യം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *