ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

Spread the love

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാണാതായ തങ്കം കണ്ടെടുത്തത്.

 

കഴിഞ്ഞ ദിവസം 146 പവൻ സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലും 56 പവൻ സ്വർണം വയനാട്ടിൽ നിന്നും പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിയിരുന്നു.

 

കവർച്ച നടന്നതിന് പിന്നാലെ വൈഷ്ണവി ജുവലറി ഉടമ പോലീസിനോട് പറഞ്ഞത് 1.800 കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രണ്ടു കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പോലീസ് രേഖപ്പെടുത്തി. പിന്നീട് നന്ദകുമാർ സ്വർണ അളവ് വീണ്ടും മാറ്റിപ്പറയുകയായിരുന്നു. 15 പവൻ സ്വർണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നായിരുന്നു നന്ദകുമാർ പിന്നീട് പറഞ്ഞത്. എന്നാൽ ഇതിനകം 202 പവൻ സ്വർണവും നാല് പവൻ തങ്കക്കട്ടികളും പോലീസ് കണ്ടെടുത്തു.

 

സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. വൈഷ്ണവി ജൂവലറി ഉടമയായ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാല് ലക്ഷം രൂപ കൈമാറിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.

  • Related Posts

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ

    Spread the love

    Spread the loveആലപ്പുഴ: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (41) എന്ന ചക്രൻ ശ്യാമിനെയാണ് ചേർത്തല…

    Leave a Reply

    Your email address will not be published. Required fields are marked *