‘പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാന്‍, കരുവാളിപ്പ് മാറാനായി വാങ്ങിയ ക്രീം; ഈ സംഭവം എനിക്ക് വലിയ പാഠം’

Spread the love

മലപ്പുറം ∙ സൗന്ദര്യവർധക ക്രീം ഉപയോഗിച്ച് ഗുരുതര വൃക്ക രോഗം ബാധിച്ച സംഭവത്തിൽ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാർ‌ക്കെതിരെ വിമർശനം കനക്കുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി സീരിയല്‍ താരം റനീഷ റഹ്മാന്‍. ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് ഓണ്‍ലൈനായി ക്രീം വാങ്ങി ഉപയോഗിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. റനീഷ റഹ്മാനും ഈ ഫെയ്സ് ക്രീമിനെ പ്രമോട്ട് ചെയ്തിരുന്നു.

 

ക്രീം പ്രമോട്ട് ചെയ്ത വ്യക്തി എന്ന നിലയ്ക്കും ഉപയോഗിച്ച വ്യക്തി എന്ന നിലയ്ക്കും വാർത്ത അറിഞ്ഞപ്പോൾ താനും ഞെട്ടിയെന്നും ചികിത്സയിൽ കഴിയുന്ന കുട്ടി എത്രയും വേഗം സുഖം പ്രാപിക്കാനായി ആത്മാർഥമായി പ്രാർഥിക്കുന്നുവെന്നും റനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഉൽപന്നങ്ങൾ ഉപയോഗിച്ച് നോക്കാതെ പണത്തിനു വേണ്ടിയാണ് ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതെന്ന വിമർശനങ്ങൾക്കെതിരെയും റനീഷ പ്രതികരിച്ചു. താന്‍ ഇന്ന് വരെ ഉപയോഗിക്കാതെ ഒരു ഉൽപന്നവും പ്രമോട്ട് ചെയ്തിട്ടില്ലെന്നാണ് റനീഷ പറയുന്നത്.

 

‘‘കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറാനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ച് നോക്കിയിരുന്നു. സെൻസിറ്റീവ് ആയ എന്റെ ചർമ്മത്തിനു യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാതിരുന്നതും മികച്ച ഫലം ലഭിച്ചതുമാണ് ആത്മവിശ്വാസത്തോടെ വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനിയാണ് എന്ന് ഒരു ചേട്ടന്‍റെ പ്രയോഗം കണ്ടു. അതിനോട് യോജിക്കില്ല. പ്രമോഷനു പണം വാങ്ങിക്കാറുണ്ട്. എന്നാല്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാന്‍. ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപന്നവും ഇന്നുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രൊമോട്ട് ചെയ്തിട്ടില്ല. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായിരിക്കും. സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപന്നങ്ങള്‍ ഉപയോഗിക്കരുത്. ഏതൊരു ഉൽപന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടേണ്ടതാണ്. ഈ സംഭവം എനിക്കും വലിയൊരു പാഠമാണ്. എനിക്കുള്ള സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇനിമുതൽ ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തും. എല്ലാം ഇന്‍ഫ്ലുവന്‍സര്‍മാരും അങ്ങനെയാകണം’’ – റനീഷ പറഞ്ഞു.

 

 

  • Related Posts

    അമിതമായ അളവിൽ മെർക്കുറി; എഫ്.ട്യൂൺ ക്രീമിനെതിരെ FIR, ചികിത്സയ്ക്കായി ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

    Spread the love

    Spread the loveമലപ്പുറം: മുഖത്തെ കുരുവും പാടുകളും മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എഫ്.ട്യൂൺ സൗന്ദര്യ വർധക ക്രീം ആവശ്യക്കാരെ തേടി എത്തിയതെന്ന് എഫ്.ഐ.ആർ. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ്.ട്യൂൺ ഉപയോഗം പരാതിക്കാരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നും ഒരു ലക്ഷം…

    ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കം; ഭരതും വിക്രമും ചിന്നക്കനാലിൽ

    Spread the love

    Spread the loveചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *