പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; കുറ്റകൃത്യം പൊലീസിനെ അറിയിച്ചില്ല: 46കാരൻ അറസ്റ്റിൽ

Spread the love

മലപ്പുറം∙ പത്തുവയസ്സുകാരിയെ എഴുപതുകാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ആൾ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെ(46) ആണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയും നൗഫലിന്റെ അയൽവാസിയുമായ മുരുകാലയത്തിൽ വിജയ കുമാറാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

 

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ കളിപ്പാട്ടങ്ങൾ കാട്ടി പ്രലോഭിപ്പിച്ച് വീടിന് അടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് വിജയകുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാർ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ട നൗഫൽ പിന്നാലെയെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. വീട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയച്ചതോടെ വിജയകുമാർ അറസ്റ്റിലാകുകയും ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനിടെയാണ് നൗഫൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു. അപ്പോഴും ഇയാൾ പീഡനദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നു.

  • Related Posts

    അമിതമായ അളവിൽ മെർക്കുറി; എഫ്.ട്യൂൺ ക്രീമിനെതിരെ FIR, ചികിത്സയ്ക്കായി ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

    Spread the love

    Spread the loveമലപ്പുറം: മുഖത്തെ കുരുവും പാടുകളും മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ എഫ്.ട്യൂൺ സൗന്ദര്യ വർധക ക്രീം ആവശ്യക്കാരെ തേടി എത്തിയതെന്ന് എഫ്.ഐ.ആർ. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ്.ട്യൂൺ ഉപയോഗം പരാതിക്കാരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായെന്നും ഒരു ലക്ഷം…

    ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കം; ഭരതും വിക്രമും ചിന്നക്കനാലിൽ

    Spread the love

    Spread the loveചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *