പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.

 

രാവിലെ ഒമ്പത് മണിയോടെയാണ് കുരങ്ങ് കൂട്ടിൽ നിന്ന് പുറത്ത് ചാടിയത്. 2023-ൽ തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന കുരങ്ങാണിത്. മുൻപും ഇതേ കുരങ്ങ് ചാടിപ്പോയിട്ടുണ്ട്. ഭക്ഷണം ഒരുക്കി കുരങ്ങിനെ കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരീക്ഷണത്തിനായി രണ്ട് സൂ കീപ്പർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണസമയമാകുമ്പോൾ ഇവ കൂട്ടിലേക്ക് തിരികെ എത്താറുണ്ടെന്ന് അധികൃതർ പറഞ്ഞു. നേരത്തെ ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി നഗരത്തിൽ ഇറങ്ങുകയും, ഏറെ പണിപ്പെട്ടാണ് തിരിച്ചെത്തിച്ചതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    ‘37 വെട്ടുകൾ, കൊല്ലാൻ ഒരുവെട്ട് പോരേ, അതിക്രൂര കൊലപാതകം’; ഇറച്ചിവെട്ടുന്ന കടയിൽപോലും നടക്കാത്തതെന്ന് ജഡ്ജി

    Spread the love

    Spread the loveതളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. രാമന്തളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്. ഇത് സമരംചെയ്ത കേസല്ലെന്നും ധനരാജ് സ്വയം വെട്ടിമരിച്ചതല്ലെന്നും പറഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *