സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

Spread the love

തിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും എല്ലാ ജില്ലകളിലും ദിവസേന ഒരു പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം മുതല്‍ ആശുപത്രികളിലെ ശുചിത്വം, മരുന്നുകളുടെ ലഭ്യത, ചികിത്സാ സൗകര്യങ്ങള്‍, ഐസിയു, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം വരെ പരിശോധനയുടെ പരിധിയില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

 

രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് അവരുടെ അനുഭവങ്ങളും പരാതികളും മനസ്സിലാക്കും. കണ്ടെത്തുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും നിരന്തരം നിരീക്ഷിക്കും. പരിശോധനാ റിപ്പോര്‍ട്ട് എല്ലാ ദിവസവും സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ഓരോ രോഗിക്കും അര്‍ഹമായ പരിഗണനയും മികച്ച ചികിത്സയും ഉറപ്പാക്കണം. സേവനത്തിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

  • Related Posts

    കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; ‘വെളുപ്പിക്കല്‍ ക്രീമുകള്‍’ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍…

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    Leave a Reply

    Your email address will not be published. Required fields are marked *