പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

Spread the love

തൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ.

 

2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

 

കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.

 

 

  • Related Posts

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    Leave a Reply

    Your email address will not be published. Required fields are marked *