ക്ഷേത്രത്തിലെ തിരക്കിനിടയിൽ കുഞ്ഞിന്റെ സ്വർണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ തുണയായി, 67-കാരി പിടിയിൽ

Spread the love

കൊട്ടാരക്കര: ക്ഷേത്രദർശനത്തിനെത്തിയ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വർണാഭരണം കവർന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. പരവൂർ നെടുങ്ങോലം കളിയാട്ടുവിള വീട്ടിൽ രമയെയാണ് (67) കൊട്ടാരക്കര പോലീസ് പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ് ഇവരെന്ന് പോലീസ് അറിയിച്ചു.

 

കഴിഞ്ഞ 17-ന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ശൂരനാട് സ്വദേശിയായ കുഞ്ഞിന്റെ കാലിൽ കിടന്നിരുന്ന സ്വർണാഭരണമാണ് തിരക്കിനിടയിൽ നഷ്ടമായത്. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും മോഷ്ടാവിനെ തിരിച്ചറിയുകയുമായിരുന്നു.

 

ഇവർ മുൻപും ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്നും കൊട്ടാരക്കരയിലെ ചില സ്വർണക്കടകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്ന പോലീസ്, കഴിഞ്ഞ ദിവസം വീണ്ടും ക്ഷേത്രത്തിലെത്തിയ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര എസ്.ഐ. ഹേമന്ത് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി…

    കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യണോ? ഈ കോഴ്സ് പഠിക്കൂ, പ്രായപരിധിയില്ല

    Spread the love

    Spread the loveവിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD)…

    Leave a Reply

    Your email address will not be published. Required fields are marked *