ക്ലാസ് റൂമിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി

Spread the love

പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂമിനുള്ളിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. നവംബർ 24 ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സഹപാഠി സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

 

വെടിയേറ്റ വിദ്യാർത്ഥിയുടെ തോളിനാണ് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി…

    കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യണോ? ഈ കോഴ്സ് പഠിക്കൂ, പ്രായപരിധിയില്ല

    Spread the love

    Spread the loveവിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD)…

    Leave a Reply

    Your email address will not be published. Required fields are marked *