കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ ‘ഹോട്‍സ്പോട്ട്’ കരാറിൽ കടുംവെട്ട്

Spread the love

തിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി. 2,023 ഹോട്സ്പോട്ടുകളുടെ കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്കു ബിഎസ്എൻഎലിനു നൽകി.

 

2,000 ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നതിന് ഓപ്പൺ ടെൻഡർ വിളിക്കാനും തീരുമാനിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കെ ഫോണിനെ സർക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്നതിനു തെളിവാണ് ഈ നീക്കം.

 

ആരംഭിക്കാനിരിക്കുന്നത് ഉൾപ്പെടെ 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ 2 വർഷം മുൻപു തന്നെ ഐടി മിഷനു സമർപ്പിച്ചിരുന്നു. ഐടി മിഷൻ നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും നടപ്പാക്കാൻ നടപടിയെടുത്തില്ല. 2018ൽ പബ്ലിക് വൈഫൈയുടെ സിസ്‌റ്റം ഇന്റഗ്രേറ്ററായി 5 വർഷത്തേക്കു ചുമതലപ്പെടുത്തിയിരുന്ന ബിഎസ്എൻഎലിന്റെ കാലാവധി 2023ൽ അവസാനിച്ചശേഷം 6 മാസം വീതം ഇവർക്കു നാലുവട്ടം നീട്ടി നൽകി.

 

കെ ഫോണിനെ ഏൽപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതു വരെ നീട്ടുന്നുവെന്നായിരുന്നു അന്നു വിശദീകരിച്ചിരുന്നത്. ബിഎസ്എൻഎലിനെക്കാൾ നിരക്കു കൂടുതലാണെങ്കിലും അവർ 10 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകുമ്പോൾ, 100 എംബിപിഎസ് നൽകാമെന്നായിരുന്നു കെ ഫോണിന്റെ വാഗ്ദാനം.

 

2 വർഷം താമസിപ്പിച്ച ശേഷമാണു കെ ഫോണിന്റെ പദ്ധതി നിർദേശം സർക്കാർ തള്ളുന്നത്. പുതിയ കരാർ പ്രകാരം 50 എംബിപിഎസ് ബാൻ‌ഡ്‍വിഡ്ത്ത് ബിഎസ്എൻഎൽ നൽകും. 5 വർഷത്തേക്കുള്ള കരാറാണെന്നതിനാൽ അതുവരെ കെ ഫോണിന് ഒരു സാധ്യതയുമില്ല.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *