റോഡരികിലേക്ക് ഇറങ്ങി ലോറി, പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമത്തിനിടെ അപകടം; വയോധികന്‍ മരിച്ചു

Spread the love

കോഴിക്കോട് ∙ റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിലായിരുന്നു അപകടം.

 

ബാലുശ്ശേരിയിലെ ഒരു കൃഷി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വെള്ളി. ഈ സ്ഥാപനത്തില്‍ കൊക്കോ കയറ്റാന്‍ വന്ന ലോറി റോഡരികിലേക്ക് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് കയറിട്ട് കെട്ടി പിക്കപ്പില്‍ ഉപയോഗിച്ച് വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് പുറകിലേക്ക് വരികയായിരുന്നു. ഈ സമയം ലോറിയുടെ മുന്നിലുണ്ടായിരുന്ന വെള്ളി രണ്ട് വാഹനങ്ങളുടെയും ഇടയില്‍പ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *