റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്: പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദിച്ചെന്ന് പരാതി

Spread the love

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസുകാർ ആക്രമിച്ചെന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച പിണറായിയുമായി റെയിൽവേ സ്റ്റേഷനിലെത്തിയ, എകെജി സെന്ററിലെ കാറിന്റെ ഡ്രൈവർ പി.കെ.അനൂപിനു മർദനമേറ്റെന്നാണ് ആക്ഷേപം. റെയിൽവേ സ്റ്റേഷൻ പരിസരത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പൊലീസുകാർക്കെതിരെ അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം പിണറായി വിജയൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അനൂപ്.

 

കഴിഞ്ഞ 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോഴാണു സംഭവമെന്ന് അനൂപിന്റെ പരാതിയിൽ പറയുന്നു. പൊലീസ് ജീപ്പ് എസ്കോർട്ട് സഹിതമാണു പ്രതിപക്ഷ നേതാവ് റെയിൽവേ സ്റ്റേഷനിലെത്തിയത്.

 

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ നിർദേശ പ്രകാരം വാഹനം സ്റ്റേഷന്റെ പോർട്ടിക്കോയിൽ നിർത്തിയിട്ടശേഷം ബാഗുകൾ പിണറായിക്ക് ഒപ്പമുള്ളവരുടെ കയ്യിൽ എടുത്തു നൽകി. പിണറായി സ്റ്റേഷനിലേക്കു കയറിയശേഷം വാഹനം മാറ്റി മറ്റൊരിടത്തു പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു രണ്ടു പൊലീസുകാർ അടുത്തെത്തിയത്. ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ശരത് എന്ന പൊലീസുകാരൻ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നാണു പരാതി.

 

പ്രതിപക്ഷ നേതാവ് എത്തിയ കാറിന്റെ ഡ്രൈവറാണെന്നും അദ്ദേഹത്തിന് ഇറങ്ങാനും ബാഗുകൾ എടുത്തു നൽകാനുമായി കാർ നിർത്തിയതാണെന്നും വിശദീകരിച്ചിട്ടും ചെവിക്കൊണ്ടില്ലെന്ന് അനൂപ് പറയുന്നു. എസ്കോർട്ട് വന്ന ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ വന്ന് ഈ പൊലീസുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി വിജയന് ഔദ്യോഗിക കാർ അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി ബാക്കിയുള്ളതിനാൽ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

  • Related Posts

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    Leave a Reply

    Your email address will not be published. Required fields are marked *