ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

Spread the love

കൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.

 

ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രി കെഎസ്ആർടിസി ബസിൽ കയറി. അവശത മനസ്സിലാക്കിയ ബസ് ജീവനക്കാർ ഓട്ടോയിൽ പോകാൻ നിർദേശിക്കുകയും ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു. 70 വയസ്സിലേറെ പ്രായമുള്ള ഡ്രൈവറാണ് ഓട്ടോ ഓടിച്ചത്. ക്ഷീണിതയായതിനാൽ ഇവർ ഓട്ടോയിൽ ഇടതുവശത്തു ചാരിയിരുന്നു. യാത്രയ്ക്കിടെ വൈഡബ്ല്യുസിഎയ്ക്കു സമീപം ഇവർ പുറത്തേക്കു വീണു.

 

ഡ്രൈവർ ഇതറി‍ഞ്ഞില്ല. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആളെ കാണാതെ വന്നതോടെ ഡ്രൈവർ ഭയന്നു. ഓട്ടം അവസാനിപ്പിച്ചു വീട്ടിലേക്കു പോയി. ഈ ഓട്ടോ ഡ്രൈവറെ പൊലീസ് ഇന്നലെ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ നാലോടെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് സ്ത്രീ പരുക്കേറ്റ് റോഡിൽ കിടക്കുന്നതു കണ്ടത്. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ‍ മരണം സ്ഥിരീകരിച്ചു. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

  • Related Posts

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി

    Spread the love

    Spread the loveകോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *