റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡിഗാർഡ്; പേടിച്ച് വിറച്ച് ‍ജാൻവി, ഒടുവിൽ

Spread the love

താരങ്ങളോടുള്ള ആരാധന മൂത്ത് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആരാധകരുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടൻ റാം ചരണും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പെദ്ദി’ പ്രൊമോഷൻ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരു ആരാധകനെ തൂക്കിയെടുത്തോടിയ റാം ചരണിന്റെ ബോഡിഗാഡ് കെവിൻ കുന്തയുമാണിപ്പോൾ തരംഗമാകുന്നത്.

 

ചടങ്ങിൽ ചിത്രത്തിലെ നായിക ജാൻവി കപൂറിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ഇരിക്കുകയായിരുന്നു റാം ചരൺ. പെട്ടെന്നാണ് റാം ചരണിന്റെ ആരാധകൻ അദ്ദേഹത്തിന് അടുത്തേക്ക് വരാൻ ശ്രമിച്ചത്. റാം ചരണിന് സമാനമായ ഹെയർസ്റ്റൈലും വേഷങ്ങളുമെല്ലാമായിരുന്നു ആരാധകന്. നടന് തൊട്ടരികിൽ ആരാധകൻ എത്തിയ ഉടൻ ബോഡിഗാഡായ കെവിൻ കുന്ത പാഞ്ഞെത്തി ആരാധകനെയും പൊക്കി എടുത്ത് നടന്നു പോകുകയായിരുന്നു.

 

ഇതിനിടെ ജാൻവി കപൂർ വീഴാൻ പോകുന്നതും കാണാം. ഈ സംഭവങ്ങൾക്കു ശേഷം റാം ചരൺ ആരാധകനെ അടുത്തേക്ക് വിളിച്ചു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ വൈറലായത് ബോഡിഗാര്‍ഡായ കെവിൻ കുന്തയാണ്. കഴിഞ്ഞ നാല് വർഷമായി റാം ചരണിനൊപ്പം ബോഡിഗാഡായി കെവിൻ കുന്തയുണ്ട്. 27കാരനായ കെവിൻ ഗാംബിയൻ പൗരനാണ്.

 

ഗാംബിയ ഇന്റർനാഷണൽ പ്രൊഫഷണല്‍ എംഎംഎ ഫൈറ്ററാണ് കെവിൻ. ‘മാമ ലാമിൻ ഓഫ് ബാര’ എന്നാണ് കെവിന്‍ അറിയപ്പെടുന്നത്. കെവിന്റെ യഥാർഥ പേര് അബ്ദു കദിർ സോവ് എന്നാണ്. കെവിന്റെ പ്രശസ്തിയെക്കുറിച്ച് റാം ചരണും പ്രതികരിച്ചിരുന്നു.

 

ഇനി തന്നോടു സംസാരിക്കാൻ കെവിന് കൈക്കൂലി നൽകിയാൽ മതിയെന്നും പ്രശസ്തനായതോടെ തന്നെ പുറത്തേക്ക് പോകാൻ പോലും അനുവദിക്കുന്നില്ലെന്നും നടൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ചോക്ലേറ്റോ, ബിസ്കറ്റോ നല്‍കിയാൽ കെവിൻ തന്നെ കാണാൻ അനുവദിക്കുമെന്ന രസകരമായ പരാമർശവും റാം ചരൺ നടത്തിയിരുന്നു.

 

തന്റെയും കുടുംബത്തിന്റെയും ഒപ്പം കഴിഞ്ഞ നാലുവർഷമായി കെവിൻ ഉണ്ടെന്നും കുട്ടികൾക്കൊപ്പം പുറത്തുപോകുമ്പോഴെല്ലാം കെവിൻ കൂടെയുണ്ടാകാറുണ്ടെന്നും റാം ചരൺ പറഞ്ഞു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *