‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

Spread the love

മാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിനെതിരേയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.

 

സഹോദരിയുടെ മകളുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേളോത്ത് സുലൈമാൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. അഫ്‌സിലയെ ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാൻ നൽകിയ പരാതിയിലുള്ളത്. മുൻപ്‌ ഒട്ടേറെത്തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുൾപ്പെടെ ചർച്ചചെയ്താണ് പ്രശ്നം പരിഹരിച്ചത്.

 

പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. മക്കൾ: അയ്‌സിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ്. വയനാട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി. മരണത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരുടെ പേരിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.

  • Related Posts

    വയനാട് ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറി; 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

    Spread the love

    Spread the loveവയനാട്: ജില്ലയില്‍ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച…

    ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു; വിനോദ സഞ്ചാരികൾ നിലച്ചു

    Spread the love

    Spread the loveഗൂഡല്ലൂർ ∙ ഉരുൾപൊട്ടലിൽ തകർന്ന ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചിട്ടതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. കഴിഞ്ഞ 23 മുതൽ 25 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ ബർളിയാർ ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി റോഡ്…

    Leave a Reply

    Your email address will not be published. Required fields are marked *