ഉന്തിനും തള്ളിനുമിടെ വസ്ത്രശാലയുടെ ചില്ല് തുളച്ചുകയറി യുവാവ് മരിച്ചു; 2 പേർ കസ്റ്റഡിയിൽ

Spread the love

നേമം ∙ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉന്തിലും തള്ളിലും സമീപത്തെ വസ്ത്രശാലയുടെ ചില്ലുതകർന്ന് നെഞ്ചിൽ തുളച്ചുകയറി യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിന്റെ മകൻ ശിവസൂര്യ(18)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 മണിയോടെ വെടിവച്ചാൻകോവിൽ–പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫിസിനു മുന്നിലാണു സംഭവം.

 

ടർഫിൽ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ബൈക്കുകളിലെത്തിയ നാലംഗ സംഘം ശിവസൂര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയും എതിർവശത്തുള്ള ജയചന്ദ്രികാസ് വസ്ത്രശാലയിലെ ചില്ലു ഗ്ലാസിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു. ചില്ല് തകർന്ന് നെഞ്ചിലും ശരീരത്തിലും തുളച്ചുകയറി രക്തം വാർന്ന നിലയിൽ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവർക്കുവേണ്ടി നരുവാമൂട് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *