പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

Spread the love

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപ്പെട്ടത്.

 

തുണിയലക്കാൻ പുഴയിൽ പോയ സമയത്താണ് അപകടമുണ്ടായത്. കാൽവഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

 

തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കടിയങ്ങാട്ട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യയായ രമ്യ. ഇവരുടെ മൃതദേഹം രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സംസ്കാരം നടക്കും.

  • Related Posts

    ‘നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ’

    Spread the love

    Spread the loveകൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഉയര്‍ന്നതായതിനാല്‍ നിപയുടെ ആവര്‍ത്തനസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. നിപ…

    എഎസ്ഐയെ ആക്രമിച്ച് ഒളിവിൽപോയി; പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്

    Spread the love

    Spread the loveമലപ്പുറം∙ പൊലീസിനെ പരസ്യമായി ആക്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂർ പൂക്കയിൽ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെ (26) ആലപ്പുഴയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *