പാചകം പൊള്ളും! ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിലയിൽ വീണ്ടും വർധന; കൂട്ടിയത് 29 രൂപ

Spread the love

ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും.

പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം അയവില്ലാതെ തുടരുന്നത് ഊർജ വിതരണത്തെ സാരമായി ബാധിച്ചതിനെ തുടർന്നാണ് വില വർധന. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്. പുതിയ നിരക്കിനു മുൻപ് ഒരു സിലിണ്ടറിൽ 703 രൂപയുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

  • Related Posts

    മൈസൂരുവിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

    Spread the love

    Spread the loveബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.   ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ്…

    ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

    Spread the love

    Spread the loveചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില്‍ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും കോടതി വിസമ്മതിച്ചു.   ഹര്‍ജിക്കാര്‍…

    Leave a Reply

    Your email address will not be published. Required fields are marked *