‘എനിക്കറിയാൻ പാടില്ല സാറേ…’: ബിഹാറിൽ പ്ലമറുടെ അക്കൗണ്ടിൽ 294 കോടി, ആകെയുണ്ടായിരുന്നത് 113 രൂപ

Spread the love

പട്ന∙ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 113 രൂപ. പക്ഷേ, ബാലൻസ് നോക്കിയ ബിഹാറുകാരൻ പ്ലമർ വികാസ് കുമാർ ഞെട്ടിത്തരിച്ചുപോയി… ബാലൻസ് 94 കോടി രൂപ. വൈകിട്ട് ഒരിക്കൽക്കൂടി നോക്കി. അപ്പോൾ ബാലൻസ് 294 കോടി ആയിരിക്കുന്നു. ബിഹാറിലെ ഗയയിലാണു സംഭവം.

 

പന്തികേട് മണത്ത വികാസ് ഇക്കാര്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ അറിയിച്ചു. അവർ പൊലീസിനെയും. തുടർന്ന് ബാങ്ക് രേഖകൾ‍, ട്രാൻസാക്‌ഷൻ ഐഡി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിങ് പിഴവ്, സാങ്കേതിക തകരാർ, അല്ലെങ്കിൽ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ഗയ പൊലീസ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനോജ് കുമാർ സിങ് അറിയിച്ചു.

 

‘‘ജൂൺ നാലിന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 94 കോടി അതിൽ കണ്ടു. എന്തെങ്കിലും സാങ്കേതിക പിഴവായിരിക്കാമെന്നാണ് കരുതിയത്. ഒരു സൈബർ കഫേയിൽ പോയി വീണ്ടും പരിശോധിച്ചു. അപ്പോൾ അക്കൗണ്ടിൽ 294 കോടി രൂപ. കഴിഞ്ഞ 5 വർഷമായി ഇതേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. അതിൽ 7 ലക്ഷം വരെയുള്ള പണമിടപാട് നടന്നിട്ടുണ്ട്’’ – വികാസ് കുമാർ പറഞ്ഞു. പ്ലമറായി ജോലി ചെയ്യുന്ന വികാസ് കുമാറിന് ഒരുമാസം ലഭിക്കുന്നത് 10,000 മുതൽ 12,000 രൂപ വരെയാണ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *