‘വലിക്കാന്‍ കിട്ടിയ കഞ്ചാവിലെ കുരുവില്‍ നിന്നും മുളപ്പിച്ചെടുത്തു’; പുരടയിടത്തില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി; സംഭവം വയനാട്ടിൽ

Spread the love

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയലില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി. റെജി ടി പി എന്നയാളുടെ പുരയിടത്തില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിന്‍ എം ജെയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

 

എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് പരിശോധന എന്നാല്‍ കഞ്ചാവ് ചെടി നട്ടതല്ല, തനിയെ മുളച്ചതാണെന്നും, എന്താണെന്നറിയില്ലായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവില്‍ നിന്നും ലഭിച്ച കുരു മുളപ്പിച്ചെടുത്തതാണെന്നും വെളിപ്പെടുത്തി.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *