റോഡരികിൽ ചായ കുടിച്ചു നിൽക്കെ, അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കൺമുന്നിൽ

Spread the love

ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടമുണ്ടായത്. ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്താണ് സംഭവം. കാർ ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം സുധീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

 

നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധു വീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായ വാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്ത ശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായ കുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

കൈതവന ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. റോഡരികിലെ മൺകൂന കടന്ന് വൈദ്യുതിത്തൂണിലിടിച്ചാണ് കാർ നിന്നത്. റോഡരികിൽ നിർത്തി ചായ കുടിക്കാൻ നിന്നവരുടെ വാഹനങ്ങളിലാണ് കാർ ആദ്യമിടിച്ചത്.

ആലപ്പുഴ പുന്നമട സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയെ വയറുവേദന കാരണം കാറിൽ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ സഹോദരനാണ് ഡ്രൈവറെന്നു പറയുന്നു. ആലപ്പുഴ സൗത്ത് പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു.

 

സുധീഷിന്റെ മക്കൾ: വരുൺദേവ്, വാമിക. അമ്മ: ജാസ്മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

  • Related Posts

    17 ഏത്തവാഴക്കുലകൾ മോഷണം പോയി; പാവപ്പെട്ട കർഷകന്റെ കണ്ണീരൊപ്പി കടയ്ക്കൽ പൊലീസ്

    Spread the love

    Spread the loveകൊല്ലം∙ കടയ്ക്കലിൽ കഴിഞ്ഞ ദിവസം പാകമായ വാഴക്കുലകൾ മോഷണം പോയി. വടക്കെവയൽ വാർഡിൽ രാജന്‍ കൃഷി ചെയ്ത വാഴക്കുലകളാണ് കാണാതായത്. അയൽവാസി സൗജന്യമായി നൽകിയ ഭൂമിയിലാണ് രാജൻ കൃഷിയിറക്കിയത്. വിളവെടുക്കാനെത്തിയപ്പോഴാണ് 17 ഏത്തവാഴക്കുലകൾ സാമൂഹ്യവിരുദ്ധർ വെട്ടികൊണ്ട് പോയത് അറിയുന്നത്.…

    പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച് പാതിരാത്രി മോഷണം; തിരുവത്ര സ്വർണക്കവർച്ചയിൽ കൊച്ചിയിലെ ഗുണ്ടാസംഘം അറസ്റ്റിൽ

    Spread the love

    Spread the loveചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്തുപോയ സമയത്ത് ദേശീയപാതയോരത്തെ വീടിന്റെ വാതിൽ പൊളിച്ചുകടന്ന് സ്വർണാഭരണങ്ങളും പണവും മറ്റും മോഷ്ടിച്ച കേസിൽ കൊച്ചിയിലെ ഗുണ്ടാസംഘത്തിൽപ്പെട്ടവർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപ്പറമ്പിൽ സലാം(55), മാനോലിപ്പറമ്പിൽ സുൽഫിക്കർ(33) എന്നിവരെയാണ് തൃശ്ശൂർ സിറ്റി…

    Leave a Reply

    Your email address will not be published. Required fields are marked *