പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയു‌ടെ മുഖത്തു കുത്തി; ഗുരുതര പരുക്ക്

Spread the love

തിരുവനന്തപുരം∙ പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണു കുത്തേറ്റത്. പനവൂര്‍ സ്വദേശി സഹദ് (21) ആണു കുത്തിയതെന്നാണു റിപ്പോര്‍ട്ട്. ഇയാൾക്കായി വട്ടപ്പാറ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

 

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന സഹദ് കത്തി കൊണ്ടു കുത്തിയ ശേഷം കാറില്‍ കടന്നു കളഞ്ഞു. എതിർവശത്തുണ്ടായിരുന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.

 

പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിനുമാണ് കുത്തേറ്റത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *