ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലേക്ക്, ആധാറും പാനും സ്വന്തമാക്കി കേരളത്തിലേക്ക്; യുവതി പിടിയിൽ

Spread the love

കാസർകോട് ∙ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ (30) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്. യുവതി മലപ്പുറത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വച്ച് കാഞ്ഞങ്ങാട് സ്വദേശിയെ പരിചയപ്പെട്ടു. ഇയാൾ കാഞ്ഞങ്ങാട്ട് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞതനുസരിച്ചാണ് എത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

 

ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലെത്തിയ യുവതി ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ എത്തിയത്. മുമ്പും പലവട്ടം കാഞ്ഞങ്ങാട്ട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ബംഗ്ലദേശിൽ അമ്മയും രണ്ട് കുട്ടികളുമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ടം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ

    Spread the love

    Spread the loveചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും…

    കമോൺ ലേഡീസ്; കെഎസ്ആർടിസി ഫ്രീ ടിക്കറ്റിൽ ഗവിക്ക് പോയാലോ? ബസിന്റെ സമയം അറിയാം

    Spread the love

    Spread the loveസീതത്തോട് ∙ വനിതകൾക്കു ഇനി മുതൽ കെഎസ്ആർടിസി ബസിൽ ഫ്രീയായി ഗവി കണ്ട് മടങ്ങാം. കൂടുതൽ വനിതാ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബസ് ജീവനക്കാർ. ഫ്രീ യാത്ര ഏറെ ആശ്വാസമായതായി ഗവി കെഎഫ്ഡിസിയിലെ വനിതാ തൊഴിലാളികളും ശബരിമല,…

    Leave a Reply

    Your email address will not be published. Required fields are marked *