വീസ നൽകാമെന്ന് വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

Spread the love

മുണ്ടക്കയം∙ വീസ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ കൂട്ടിക്കൽ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

 

യൂറോപ്യന്‍ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചു 5 മുതല്‍ 20 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നു പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധിയാളുകളുടെ പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു. ഇതിനോടകം തന്നെ അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പണം ആർക്കൊക്കെ കൈമാറി എന്തിനെല്ലാം വിനിയോഗിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇനി അന്വേഷണം ഉണ്ടാക്കേണ്ടത്.

  • Related Posts

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി

    Spread the love

    Spread the loveകോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *