സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം

Spread the love

ബ്രസീലിയ: ബ്രസീലിലെ സാവോപോളോയില്‍ ബഞ്ചി ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് ഇട്ടതെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

 

സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ യുവതിക്ക് സംഭവ സ്ഥലത്തുവച്ചുതന്നെ ജീവന്‍ നഷ്ടമായി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കുമേറ്റ പരിക്കുകളാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.

 

ബഞ്ചി ജംപിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ബ്രസീലില്‍ സാഹസിക വിനോദങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളിലെ ചെറിയ പിഴവ് പോലും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകാമെന്ന മുന്നറിയിപ്പായാണ് ദുരന്തത്തെ വിലയിരുത്തുന്നത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *