രക്തം എല്ലാവർക്കും ദാനം ചെയ്യാൻ കഴിയില്ല, രക്തദാനം ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം

Spread the love

അടിയന്തര ചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർ​ഗമാണ്. ഇന്ന് ലോക രക്തദാന ദിനം. ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ മഹത്തായ ദൗത്യത്തിന്റെ പ്രധാന്യം ചൂണ്ടിക്കാണിക്കുന്നതിന് എല്ലാ വർഷവും ജൂൺ 14നാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ​രക്തനഷ്ടം, വിളർച്ച തുടങ്ങി കാൻസർ ചികിത്സയ്‌ക്ക് വരെ രക്തം ആവശ്യമായി വരാം.

 

1940-ല്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലോവർ ആണ് ആദ്യമായി രക്തപ്പകർച്ച നടത്തിയത്. രണ്ട് പട്ടികൾക്കിടയിൽ വിയജകരമായി രക്തപ്പകർച്ച നടത്താൻ കഴിഞ്ഞതാണ് ആധുനിക രക്തപ്പകർച്ച ടെക്‌നിക്കുകൾ വികസിപ്പിക്കാൻ കാരണമായത്. പിന്നീട് രക്തദാനം ആരോ​ഗ്യമേഖലയിലെ നിർണായക ഭാ​ഗമായി മാറി. രക്തദാനം രക്തം നൽകുന്നവനും രക്തം സ്വീകരിക്കുന്നവനും ഇരട്ടി ​ഗുണം നൽകുന്നു.

 

രക്തം ​ദാനം; ആരോഗ്യ ​ഗുണങ്ങൾ

രക്തദാനം ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ആരോ​ഗ്യകരമായ രക്തപ്രവാഹം നിലനിർത്താൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന് ആയാസമുണ്ടാകില്ല. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

 

രക്തത്തിൽ അമിതമായി ഇരുമ്പിൻ്റെ അംശം ഉണ്ടാകുന്നത് ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങൾ പ്രവർത്തനത്തെ ബാധിക്കും. എന്നാൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് രക്തത്തിലെ അധിക ഇരുമ്പിന്റെ അംശം കുറയ്ക്കാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

 

രക്തദാനത്തിന് പിന്നാലെ രക്തനഷ്ടം നികത്താൻ ശരീരം പ്രവർത്തിക്കുന്നു. ഇത് പുതിയ രക്തകോശങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുകയും ശരീരത്തിൻ്റെ ശേഷി വർധിപ്പിക്കുകയും ചെയ്യും.

 

രക്തം ദാനം ചെയ്യുന്നതിന് മുൻപ് പൾസ്, രക്തസമ്മർദ്ദം, ഹീമോ​ഗ്ലോബിന്റെ അളവ് ഉൾപ്പെടെയുള്ള അടിസ്ഥാന ആരോ​ഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇത് നമ്മുടെ ശരീരത്തെ കുറിച്ച് കൂടുതൽ ബോധമുള്ളവരാക്കാൻ സഹായിക്കും.

 

മാനസിക സന്തോഷം- നമ്മൾ ദാനം ചെയ്യുന്ന രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കുമെന്ന ചിന്ത നമ്മളെ കൂടുതൽ സന്തോഷമുള്ളവരാക്കുന്നു. ഇത് മാനസിക സന്തോഷം നൽകും.

 

എന്നാൽ ആ​ഗ്രഹിക്കുന്ന എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിഞ്ഞുവെന്നു വരില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ചില കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വയസ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച​ ശേഷമാണ് ഒരാൾക്ക് രക്തം കൊടുക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്. രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ വേണം രക്തം പരിശോധിക്കാൻ. ഇത് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.

 

ആർക്കൊക്കെ രക്തം കൊടുക്കാം

18 വയസ് മുതൽ 60 വയസ് പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം.

 

രക്തദാനം ചെയ്യുന്ന ആളുടെ ഹീമോഗ്ലോബിന്റെ അളവ് 12.5 ആയിരിക്കണം.

 

രക്തസമ്മർദം സാധാരണ നിലയിലായിരിക്കണം.

 

രക്തം ദാനം ചെയ്യുന്ന ദിവസം രക്തദാതാവിന്റെ മൊത്തത്തിലുള്ള ആരോഗ്യം നല്ല രീതിയിലായിരിക്കണം.

 

രക്തം ദാനം ചെയ്യുന്നതിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

 

രക്തം കൊടുക്കാൻ പറ്റാത്തത് ആർക്കൊക്കെ?

പച്ചകുത്തിയവരും മൂക്കുത്തി, കാതു കുത്ത് എന്നിവ നടത്തിയവരും ആറ് ​മാസത്തിന് ശേഷമേ രക്തം കൊടുക്കാവൂ.

 

സാധാരണ ദന്തചികിത്സ കഴിഞ്ഞവർ 24 മണിക്കൂറിന് ശേഷവും, ശസ്ത്രക്രിയ വേണ്ടി വന്നവർ ഒരു മാസത്തിന് ശേഷവും രക്തം നൽകുക.

 

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ രക്തദാനം ചെയ്യാൻ പാടില്ല.

 

ചുമ, പനി, തൊണ്ടവേദന, വയറു വേദന തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർ അത് ഭേദമാകാതെ രക്തം ദാനം ചെയ്യരുത്.

 

രക്തം ദാനത്തിന് ശേഷം

ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുക.

 

അമിതമായ ശാരീരിക അധ്വാനമോ ഭാരമുള്ള ജോലികളോ അന്ന് ഒഴിവാക്കുക.

 

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *