മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം, ധാരണയിൽ ഒപ്പുവച്ചു

Spread the love

 

കാക്കനാട്: 60 വർഷത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ കടുത്ത ഭൂമി തർക്കത്തിന് ഒടുവിൽ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീർപ്പ് കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദളിത് കുടുംബങ്ങളും ഭൂവുടമകളും സർക്കാരും തമ്മിൽ ഈ നിർണായകമായ ധാരണയിലെത്തിയത്. മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളും സർക്കാരും ഭൂ ഉടമകളും തമ്മിലുണ്ടാക്കിയ ധാരണപത്രം എറണാകുളം കളക്‌ടറേറ്റിൽ വച്ചാണ് ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, കുന്നത്തുനാട് എം എൽ എ യും ആണ് ധാരണയ്ക്ക് സാക്ഷികളായത്.

 

കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പിട്ടുവെന്നും എജി വഴി നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശദമാക്കി. മലയിടം തുരുത്തിലെ കാര്യങ്ങളിൽ കരാറിൽ പറഞ്ഞ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. മേൽനോട്ടം വഹിക്കുന്ന ആർഡിഒയും ഡിവൈഎസ്‌പയും എല്ലാ വെള്ളിയാഴ്ചയും റിപ്പോർട്ട് നൽകുമെന്നും മന്ത്രി വിശദമാക്കി. പതിറ്റാണ്ടുകൾ നീണ്ട വിഷയത്തിനാണ് പരിഹാരം കണ്ടതെന്നും ഇതിനായി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. ആരുടേയും കണ്ണീർ വീഴാതെ പരിഹരിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അത് സാധിച്ചുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കരാറിലെ നിബന്ധനകൾ പാലിക്കാൻ ഒരുവർഷമാണ് കാലാവധി. അതിന് മുൻപ് പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും വീടിൻ്റെ നിർമാണം കൂടി പൂർത്തിയാൽ മാത്രമേ ലക്ഷ്യം പൂർത്തിയാകൂവെന്നും എംഎൽഎ വിശദമാക്കി

  • Related Posts

    ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

    Spread the love

    Spread the loveകോഴിക്കോട്: പോസ്റ്റൽ ഡയറക്ടറേറ്റിന്റെ പുനഃസംഘടന ഉത്തരവുകളെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വടകര, കൊയിലാണ്ടി, മാഹെ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണ-നഗര പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഭരണസമിതികളും…

    ഹാലോവീൻ പാർട്ടിക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി ∙ സ്വകാര്യ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്രയിൽ താമസിക്കുന്ന കോട്ടയം പെരുന്ന കരിപ്പമറ്റം അലക്സ് (20) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *