ഫുട്‌ബോൾ ലോകകപ്പ് വേദികളെ ബന്ധിപ്പിച്ച് മലയാളിയുടെ ചാർട്ടർ വിമാന സർവീസ്; ശ്രദ്ധനേടി പിറവം സ്വദേശി

Spread the love

കൊച്ചി ∙ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറുന്ന യുഎസിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും പട്ടണങ്ങൾ ബന്ധിപ്പിക്കുന്ന ചാർട്ടർ വിമാന സർവീസുമായി മലയാളിയുടെ എയർ ചാർട്ടർ കമ്പനി. 2012ൽ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി. പോൾ തുടക്കമിട്ട ‘ഹാലോ എയർവേയ്സാണ്’ സർ‍വീസിനു പിന്നിൽ. ബെംഗളൂരു, ഡൽഹി കേന്ദ്രീകരിച്ചാണ് ഹാലോ ഇപ്പോൾ പ്രവർത്തിക്കുന്നത്.

 

യൂറോപ്പ്, ഫാർ ഈസ്റ്റ്, ഗൾഫ് രാജ്യങ്ങളിലേക്കു സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയിൽ ആദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ഷോബി ടി. പോൾ പറഞ്ഞു. ലോകകപ്പ് സർവീസിനായി 4 വിമാനങ്ങളിലാണ് കമ്പനി സേവനമെത്തിക്കുന്നത്. ലോകകപ്പ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിനായി യുഎസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായി ഹാലോ പങ്കാളിത്തങ്ങളിലും ഉറപ്പിച്ചു. മയാമിയിലെ നോര്‍ത്ത് പെറി വിമാനത്താവളം ആസ്ഥാനമായുള്ള റോയല്‍റ്റി ഏവിയേഷന്‍ ഗ്രൂപ്പൂമായുള്ളതാണ് ഇവയിലൊന്ന്. കൊച്ചി സ്വദേശി ക്യാപ്റ്റൻ വിബിൻ വിൻസന്റാണ് റോയൽറ്റി ഏവിയേഷന്റെ മുഖ്യപ്രൊമോട്ടർ.

 

ലോകകപ്പിനായി ഏഴ് സീറ്റുള്ള സെസ്ന സൈറ്റേഷൻ സിജെ2, എട്ടു സീറ്റുള്ള എംബ്രേയർ ഫെനോം 300, 9 സീറ്റുള്ള സെസ്ന സൈറ്റേഷൻ പത്ത്, പ്രീമിയം ലോങ്-റേഞ്ച് ഓപ്പറേഷൻസിനായി 13 സീറ്റുള്ള ഒരു ഗൾഫ്‌സ്ട്രീം ജി550 എന്നീ വിമാനങ്ങളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *