സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് തിരിച്ചടി. കെഎസ്ആര്‍ടിസിയ്ക്ക് പല റൂട്ടുകളിലും ഓര്‍ഡിനറി സര്‍വീസില്ലാതിരുന്നതാണ് സ്ത്രീ യാത്രക്കാരെ നിരാശരാക്കിയത്.

 

ചില റൂട്ടുകളില്‍ ആവശ്യത്തിലധികം ഓര്‍ഡിനറി ബസ് സര്‍വീസുള്ളപ്പോള്‍ മറ്റു ചില റൂട്ടുകളില്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ സുപ്രധാന റൂട്ടുകളില്‍ പോലും ആവശ്യത്തിന് ഓര്‍ഡിനറി സര്‍വീസുകളില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

 

വരുമാനം പരമാവധി ഉയര്‍ത്താനായി നഗരത്തിലെ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ നേരത്തേ കൊണ്ടുവന്നിരുന്നു. എന്നാല്‍ സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിനൊപ്പം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ തിളക്കം മങ്ങാന്‍ കാരണമായത്.

 

യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ചതോടെ സിറ്റി സര്‍വീസുകളുടെ പുനര്‍വിന്യാസത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. 384 സിറ്റി ബസുകളില്‍ ഭൂരിഭാഗവും സിറ്റി ഡിപ്പോ കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. എ്ന്നാല്‍ ഡിപ്പോയിലെ 30 ഇലക്ട്രിക് ബസുകള്‍ പുനക്രമീകരിച്ചിരിക്കുകയാണ്. പരാതി ഒഴിവാക്കാന്‍ സിറ്റി ഫാസറ്റുകള്‍ ഓര്‍ഡിനറികളാക്കി മാറ്റുന്നുണ്ട്.

 

നിലവില്‍ വെള്ളയമ്പലം – വട്ടിയൂര്‍ക്കാവ് – വെള്ളനാട് റൂട്ടില്‍ ഓര്‍ഡിനറികള്‍ കുറവാണ്. അതേസമയം പേരൂര്‍ക്കട റൂട്ടില്‍ ഓര്‍ഡിനറി ബസുകള്‍ ധാരാളമുണ്ട്. പേയാട് – കാട്ടാക്കട റൂട്ടിലെ തമ്പാനൂരില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസുകളില്‍ ചിലത് കിഴക്കേക്കോട്ടയിലേറ്റു മാറ്റിയാല്‍ സ്ത്രീ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.

 

കിഴക്കേക്കോട്ടയില്‍നിന്ന് ബാലരാമപുരം വഴി നെയ്യാറ്റിന്‍കര, ബാലരാമപുരം-മംഗലത്തുകോണം-വിഴിഞ്ഞം പാതയിലും വെള്ളായണി-കാക്കാമൂല പാതയിലും ഓര്‍ഡിനറി ബസുകളില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

 

മലയം-മലയിന്‍കീഴ്, നേമം- മച്ചേല്‍, കിഴക്കേക്കോട്ട-വേളി പാതകളിലും പ്രിയദര്‍ശിനി ബസുകള്‍ കുറവാണ്. പേയാട്-വെള്ളനാട്, തിരുവല്ലം – കരുമം, കിഴക്കേക്കോട്ട-ആറ്റുകാല്‍-മരുതൂര്‍ക്കടവ് പാതകളിലും ആവശ്യത്തിന് ഓര്‍ഡിനറികളില്ല.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *