മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

Spread the love

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്എഫ്‌ഐ നേതാവിനെതിരെ പരാതി. എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗമായ ദ്യാര്‍ഥിനി പരാതി നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നല്‍കിയിട്ടുള്ളത്.

 

ഏരിയാതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി വിലക്കി. ഇത് വകവെക്കാതെ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും രണ്ടുമാസമായിട്ടും നടപടിയുണ്ടായില്ല.

 

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ സിപിഎം ജില്ലാനേതൃത്വം എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

  • Related Posts

    ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

    Spread the love

    Spread the loveകോഴിക്കോട്: പോസ്റ്റൽ ഡയറക്ടറേറ്റിന്റെ പുനഃസംഘടന ഉത്തരവുകളെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വടകര, കൊയിലാണ്ടി, മാഹെ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണ-നഗര പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഭരണസമിതികളും…

    ഹാലോവീൻ പാർട്ടിക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി ∙ സ്വകാര്യ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്രയിൽ താമസിക്കുന്ന കോട്ടയം പെരുന്ന കരിപ്പമറ്റം അലക്സ് (20) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *