മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി 3 ആടിനെ പിടിച്ചു. രണ്ട് ആടുകളെ കൊന്നു

Spread the love

 

 

പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി മൂന്ന് ആടിനെ പിടിച്ചതിൽ രണ്ടെണ്ണത്തിന് കൊന്നു. ഒരു ആടിൻറെ കാലും അകിടും കടിച്ചു മുറിച്ചിരിക്കുകയാണ്. മരങ്ങാട്ടിൽ തങ്കച്ചൻ എന്ന ആളുടെ മൂന്ന് ആടുകളെയാണ് ഇന്ന് പുലി ആക്രമിച്ചത്. ഇവർക്കും ഭാര്യക്കും സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തവരാണ്. പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നു. ഇന്ന് പകൽ 11 മണിയോടുകൂടിയാണ് അയൽവാസികളും വീട്ടുകാരും ആടിൻ്റെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്. അപ്പോഴേക്കും രണ്ട് ആടിനെ കൊന്ന് മറ്റൊരാടിനെ പുലി കടിച്ചു മുറിച്ചിരുന്നു. പരിസരപ്രദേശം കാടുമുടി കിടക്കുകയാണ്. ഒരാഴ്ച മുമ്പ് 200 മീറ്റർ അകലത്തിൽ ഉള്ള പുളിമൂട്ടിൽ ബെന്നിയുടെയും, ഉറുമ്പിൻ കരോട്ട് ബിജുവിന്റെയും രണ്ട് ആടുകളെ പുലി കൊന്നിരുന്നു. കൂട് ഈ കാടിൻറെ സമീപം കൊണ്ടുവന്നു വെച്ച് പുലിയെ പിടികൂടണം എന്നും, കാടുമുടിക്കിടക്കുന്ന തോട്ടങ്ങൾ എത്രയും പെട്ടെന്ന് കാട് വെട്ടിത്തിലേക്കുള്ള സംവിധാനം അധികൃതർ ഒരുക്കണമെന്നും ആണ് നാട്ടുകാരുടെ ആവശ്യം. വാർഡ് മെമ്പർമാരായ ജിഷാ സെബാസ്റ്റ്യൻ, ലിബിൻ ദിലീപ്, ബ്ലോക്ക് മെമ്പർ ഒ ആർ രഘു എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *