35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

Spread the love

ബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 35 മിനിറ്റു കൊണ്ട് കോഴിക്കോടു നിന്ന് ബത്തേരിയിൽ ഓടിയെത്താവുന്ന സ്വപ്നപാതയാണ് ഡിഎംആർസി വിഭാവനം ചെയ്യുന്നത്.

 

പാതകൾ സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിറഞ്ഞ സദസ്സിനു മുൻപിൽ നടത്തിയ വിവരണം. അര ലക്ഷം പേർ ദിവസേന ഒരു ദിശയിൽ യാത്ര ചെയ്യുന്ന കോഴിക്കോട്– ബത്തേരി റൂട്ടിൽ പാത പ്രാവർത്തികമാക്കാം എന്നാണു പഠനത്തിലെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അതിവേഗ റെയിൽപാത പദ്ധതിക്കു മുന്നോടിയായി ഒന്നാം ഘട്ടത്തിൽ തന്നെ കോഴിക്കോട്– ബത്തേരി പാത നടപ്പാക്കണം എന്നാണ് ഡിഎംആർസിയുടെ നിർദേശം. പാത ഭാവിയിൽ മൈസൂരുവിലേക്കു ദീർഘിപ്പിക്കാനുമാകും

 

ആകെ 73.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ കൊടുവള്ളി– അടിവാരം–കൽപറ്റ– ബത്തേരി എന്നിവിടങ്ങളിലാണ് നിർദിഷ്ട സ്റ്റേഷനുകൾ. അടിവാരത്തിനും കൽപറ്റയ്ക്കുമിടയിൽ 20 കിലോമീറ്റർ ദൂരം ഇരട്ടത്തുരങ്കമാണ്. 400 മീറ്റർ വരെ അടിയിലൂടെയാണ് തുരങ്കം വരിക. തുരങ്കം 2 വർഷം കൊണ്ടും പാത 3 വർഷം കൊണ്ടും പൂർത്തീകരിക്കാനാകും എന്നാണ് ഡിഎംആർസിയുടെ കണ്ടെത്തൽ. ഒരു സമയം 800 പേർക്ക് യാത്ര ചെയ്യാനാകും. ഒരു ബോഗി ആംബുലൻസായും ചരക്കു നീക്കത്തിനു റോ–റോ സംവിധാനവും പ്രവർത്തിക്കും. 15,000 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 60% കേന്ദ്ര– സംസ്ഥാന വിഹിതവും 40% പൊതുജന പങ്കാളിത്തവുമായിരിക്കും.

 

6 മാസം സമയമെടുത്ത് 5 കോടി രൂപ ചെലവിൽ ഡിപിആർ ആദ്യം തയാറാക്കേണ്ടതുണ്ട്. സർക്കാർ ഫണ്ട് തന്നാൽ ഉടൻ നടപടികൾ തുടങ്ങാൻ കഴിയും നീരൊഴുക്ക് തടസ്സപ്പെടുത്താതെ പരിസ്ഥിതി സൗഹൃദ സൗരോർജ പാതയാണ് വിഭാവനം ചെയ്യുന്നത്. തുടക്കത്തിൽ അര മണിക്കൂർ ഇടവിട്ടും പിന്നീട് ഇടവേള കുറച്ചും ട്രെയനുകൾ ഓടിക്കാനാകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭ അധ്യക്ഷ റസീന അബ്ദുൽ ഖാദർ, നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി കൺവീനർ ടി.എം.റഷീദ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

ഒരു ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന കെ– റെയിൽ പദ്ധതിക്കു പകരം ഡിഎംആർസി തയാറാക്കിയ തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽപാത 60,000 കോടി രൂപയിൽ തീർക്കാനാകുമെന്ന് ഇ. ശ്രീധരൻ. ബ്രോഡ് ഗേജിൽ നിന്ന് അതിവേഗ പാതയ്ക്കു പ്രായോഗികമായ സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റിയതോടെ 30% ചെലവ് ലാഭിക്കാനായി. തിരുവനന്തപുരം നഗരത്തിലൊഴികെ പാത മേൽപാലങ്ങളിലൂടെയാണ് കടന്നു പോവുക.

 

20 മീറ്റർ വീതിയിൽ മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടതുള്ളു. പാതയുടെ അടിയിലുള്ള സ്ഥലം ഉടമയ്ക്കു ഉപയോഗിക്കാനും കഴിയും. കണ്ണൂരിൽനിന്ന് 3 മണിക്കൂർ 20 മിനിറ്റിലും കോഴിക്കോടു നിന്ന് 2 മണിക്കൂർ 40 മിനിറ്റിലും തിരുവനന്തപുരത്തെത്താം. പാത കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെയും കടന്നു പോകും.

  • Related Posts

    ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

    Spread the love

    Spread the loveമാനന്തവാടി:കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    വയനാട് ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറി; 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

    Spread the love

    Spread the loveവയനാട്: ജില്ലയില്‍ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *