ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിർ‌മാതാവ് തട്ടിയെടുത്തു: 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

Spread the love

ചെന്നൈ ∙ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു തട്ടിയെടുത്തെന്ന കേസിൽ ഇ.ഡി റെയ്ഡ്. മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. കേസിൽ പ്രതി ചേർത്ത സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്. വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണം കൈമാറ്റവും അന്വേഷിക്കാനാണു റെയ്ഡെന്ന് അധികൃതർ പറഞ്ഞു.

 

ഗൗതമി 2023ൽ നൽകിയ പരാതിയിൽ 7 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരിൽ ഗൗതമിക്കു സ്വന്തമായുണ്ടായിരുന്ന 46 ഏക്കർ സ്ഥലം വിൽക്കാൻ 2004ൽ തീരുമാനിച്ചതായാണു പരാതിയിൽ പറയുന്നത്. അവസ്ഥ ചൂഷണം ചെയ്ത്, നിർമാതാവ് സി.അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി.

 

അന്വേഷണം നടത്തിയ പൊലീസ് അളഗപ്പനും ഭാര്യയും അടക്കം 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കൾ അളഗപ്പനെ സഹായിക്കുന്ന നിലപാടെടുത്തെന്ന് ആരോപിച്ച് ഗൗതമി പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നിരുന്നു.

  • Related Posts

    ചുറ്റും സിസിടിവി, സംസാരിച്ചാൽ ക്രൂരമർദനം; ഡോക്ടറായ ഭർത്താവിന്റെ ക്രൂരതയിൽ നവവധു ജീവനൊടുക്കി

    Spread the love

    Spread the loveമുംബൈ ∙ വിവാഹം കഴിഞ്ഞ് 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ഡോക്ടറായ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെ തുടർന്ന് 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. മുംബൈയ്ക്ക് സമീപം താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ ആണ് മരിച്ചത്. യുവതിയുടെ…

    ‘ഐ ലവ് യു മമ്മി, പപ്പാ’; നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ വിജയിക്കാനായില്ല, പ്ലസ് ടു ടോപ്പർ തൂങ്ങി മരിച്ച നിലയിൽ

    Spread the love

    Spread the loveഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പും…

    Leave a Reply

    Your email address will not be published. Required fields are marked *