കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

Spread the love

കേരള സർക്കാർ പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ‘ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

 

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള ഗവേഷണങ്ങൾ നടത്താൻ യുവ ഗവേഷകർക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 

ആർക്കൊക്കെ അപേക്ഷിക്കാം?

പി.എച്ച്.ഡി നേടിയ കേരള സ്വദേശികൾക്ക് അപേക്ഷിക്കാം.

 

അപേക്ഷകർക്ക് 40 വയസിൽ താഴെ പ്രായമുണ്ടായിരിക്കണം.

 

‘Science Citation Indexed’ ജേർണലുകളിൽ കുറഞ്ഞത് രണ്ട് ഗവേഷണ പ്രബന്ധങ്ങളോ ഒരു പേറ്റന്റോ ഉണ്ടായിരിക്കണം.

 

അപേക്ഷിക്കുന്ന ഗവേഷകന് മാർഗനിർദേശം നൽകാൻ തയ്യാറായ മെന്ററെ കണ്ടെത്തണം.

 

മെന്റർ കുറഞ്ഞത് മൂന്ന് പി.എച്ച്.ഡി ഗവേഷകരെ വിജയകരമായി നയിച്ച വ്യക്തിയായിരിക്കണം.

 

ഗവേഷണ മേഖലകൾ

കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഗവേഷണ നിർദേശങ്ങൾ സമർപ്പിക്കാം.

 

ജലവിഭവ പരിപാലനം, കൃഷി, മത്സ്യബന്ധനം, വനസംരക്ഷണം, ജൈവവൈവിധ്യം, പൊതുജനാരോഗ്യം, ദുരന്തനിവാരണം, നവീന ഊർജ സാങ്കേതികവിദ്യകൾ, കാർബൺ മാനേജ്മെന്റ്, നഗര വികസനം, തീരദേശ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും.

 

കേരളത്തിന്റെ കാലാവസ്ഥാ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതും സർക്കാർ നയരൂപീകരണത്തിന് സഹായകരമാകുന്നതുമായ ഗവേഷണങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

 

ഫെലോഷിപ്പ് തുക

ഫെലോഷിപ്പിന്റെ കാലാവധി മൂന്ന് വർഷമാണ്.

 

ഒന്നാം വർഷം: പ്രതിമാസം ₹38,500 + 10% HRA

 

രണ്ടാം വർഷം: പ്രതിമാസം ₹41,500 + 10% HRA

 

മൂന്നാം വർഷം: പ്രതിമാസം ₹46,500 + 10% HRA

 

കൂടാതെ,

 

വാർഷിക കണ്ടിൻജൻസി ഗ്രാന്റ്: ₹50,000

 

യാത്രാ ഗ്രാന്റ്: ₹20,000

 

ഭിന്നശേഷിക്കാർക്ക് പ്രതിമാസം ₹2,000 എസ്കോർട്ട്/റീഡർ അലവൻസ്

 

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിശദമായ മാർഗനിർദേശങ്ങളും അപേക്ഷാ ഫോറവും പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

 

 

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *