ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം

Spread the love

*

 

ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.

 

1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയില്‍ വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പേശിവലിവ് തടയുന്ന മരുന്നുകള്‍, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകള്‍ എന്നിവയുള്‍പ്പെടുന്നു.

 

അസിറ്റൈല്‍ സാലിസിലിക് ആസിഡും എത്തോഹെപ്റ്റാസിനും ചേർന്ന കോമ്പിനേഷൻ, പാരസെറ്റാമോളും ഡിസൈക്ലോമിനും ചേർന്ന ചില മരുന്നുകള്‍, അമോക്സിസിൻ, സെഫാഡ്രോക്സില്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ ഉള്‍പ്പെടെ അലോവേരയും വൈറ്റമിൻ ഇയും ചേർന്ന ചില ചർമസംരക്ഷണ ഉത്പന്നങ്ങളും നിരോധിച്ചവയില്‍ പ്രധാനപ്പെട്ടവയാണ്.

 

രണ്ടോ അതിലധികമോ സജീവ ഔഷധഘടകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ ചേർത്ത് ഒരൊറ്റ മരുന്നായി (ഗുളികയോ സിറപ്പോ) നിർമിക്കുന്നതിനെയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ കൂട്ടുമരുന്നുകള്‍ എന്നു വിളിക്കുന്നത്. ഒരേസമയം ഒന്നിലധികം ഗുളികകള്‍ കഴിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം കൂട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നത്

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *