യഥാർഥ പരീക്ഷാർഥികൾക്ക് പകരം നീറ്റ് എഴുതാൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ; ആൾമാറാട്ടത്തിന് 40 ലക്ഷം വരെ, അറസ്റ്റ്

Spread the love

പട്ന ∙ നീറ്റ് പുനഃപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ബിഹാറിൽ വൻ പരീക്ഷാ ക്രമക്കേട് സംഘം പിടിയിൽ. ചോദ്യപേപ്പർ ചോർച്ചയും ആൾമാറാട്ടവും നടത്തുന്ന സംഘത്തിലെ സൂത്രധാരൻ ഉൾപ്പെടെ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതാൻ പ്രമുഖ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളാണ് സംഘവുമായി കരാറുണ്ടാക്കിയിരുന്നത്. ഒരു പരീക്ഷാർഥിക്ക് പകരം ആൾമാറാട്ട സംഘം പരീക്ഷ എഴുതുന്നതിനായി 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്.

 

പിഎംസിഎച്ച്, ഗയ മെഡിക്കൽ കോളജ്, എയിംസ് റായ്ബറേലി, ബിഎച്ച്‌യു എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർഥികളാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ 14 ജീവനക്കാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സർക്കാർ ഹൈസ്കൂൾ ഹസൻപൂർ, കെ.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ റെയ്ഡിലാണ് പ്രതികൾ വലയിലായത്.

 

ലഖിസാരായി പൊലീസ് സൂപ്രണ്ട് പ്രേരണാ കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായ പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും പരീക്ഷ അട്ടിമറിക്ക് ഉപയോഗിച്ച നിർണായക രേഖകളും പൊലീസ് കണ്ടെടുത്തു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *