മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി

Spread the love

കൊച്ചി ∙ അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്ന്ു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ് നടപടി.

 

സംഭവത്തെപ്പറ്റി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ നാളെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. ഇതിന്റെ റിപ്പോർട്ട് ഉടൻ നൽകണമെന്നും നിർദേശമുണ്ട്.

 

മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്, ഇരുപതുകാരനെ പ്രതിയാക്കി പൊലീസ് പോക്സോ കേസെടുത്തത്. പ്രതി അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന ആളാണെന്ന് പരാതിയില്‍ പറയുന്നു. മാതാപിതാക്കളാണ് കുട്ടിയെ അങ്കണവാടിയില്‍ കൊണ്ടുവിടാറുള്ളത്. പത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *