70കാരി വെടിയേറ്റ് മരിച്ചു; 5 വർഷത്തിനി‍ടെ കുടുംബത്തിൽ മൂന്നാമത്തെ കൊലപാതകം, കാരണം തേടി പൊലീസ്

Spread the love

മുസാഫർപുർ‌∙ ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റു മരിച്ചു. രാംതോഹ്‌മ ഗ്രാമവാസി മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിൽ 5 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാത്രി വൈകി അജ്ഞാതരായ അക്രമികളാണ് മർഛിയ ദേവിക്കു നേരെ വെടിയുതിർത്തത്. ഇവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 2021ലും 2023ലും ഇതേ കുടുംബത്തിലെ മറ്റ് അംഗങ്ങളും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. അക്രമികളെ തിരിച്ചറിയാനോ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താനോ ഇതുവരെ സാധിച്ചിട്ടില്ല. മർഛിയ ദേവിയുടെ മരണത്തോടെ എസ്ഐടിക്കു രൂപം നൽകി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

2021 ജനുവരിയിലാണ് മർഛിയ ദേവിയുടെ കുടുംബാംഗമായ രാമേശ്വർ പണ്ഡിറ്റ് കൊല്ലപ്പെട്ടത്. 2023 ഡിസംബറിൽ മർഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയും കൊല്ലപ്പെട്ടു. 3 കൊലപാതകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *