ഇവിടെ ഡ്രൈവർ; ഇടയ്ക്കിടെ നാട്ടിലെത്തി കൊലപാതകം; ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ

Spread the love

കൊല്ലം ∙ ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസാണ് ചാമക്കടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്തുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

സീതാമഠി ജില്ലാ പരിഷത്ത് അംഗമായിരുന്ന ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളാണ് അജാജ്. സെപ്റ്റംബർ 12ന് സീതാമഠിയിലെ ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയ്ക്കു വെടിയേറ്റത്. മുഖ്യപ്രതിയായ ത്രിഭുവനെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. 2016 മുതൽ കേരളത്തിലുള്ള അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇയാൾ ഇടയ്ക്കിടെ ബിഹാറിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി ബിഹാർ പൊലീസ് പറഞ്ഞു.

 

2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2012 മുതൽ വിവിധ കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്. അജാജിനെ കണ്ടെത്തുന്നതിനായി ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് എസ്ഐ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 10 ദിവസം മുൻപു കേരളത്തിലെത്തി . കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചാമക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. അജാജിനെ കോടതിയിൽ ഹാജരാക്കി ബിഹാർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.

  • Related Posts

    ‘ട്രംപിനെ കൊല്ലാന്‍ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിക്കുന്നു’; വൈറ്റ്ഹൗസിന് സമീപം തോക്കുമായി യുവാവ് പിടിയില്‍

    Spread the love

    Spread the loveവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളുമായി യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് പിടികൂടി. വെനസ്വേല സ്വദേശിയായ റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ്പ് ക്രിനോസ് (26) എന്ന ആളാണ് പിടിയിലായത്. യുഎസ് പ്രസിഡന്റ്…

    ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ

    Spread the love

    Spread the loveകാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ…

    Leave a Reply

    Your email address will not be published. Required fields are marked *