കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

Spread the love

വടക്കഞ്ചേരി (പാലക്കാട്) ∙ ദേശീയ പാതയോരത്ത് കാർ നിർത്തി ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.

 

ദേശീയപാതയിൽ അണക്കപ്പാറ എക്സൈസ് ഓഫിസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *