റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും; വിതരണം ചെയ്യുന്നത് കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ

Spread the love

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമയ്ക്കും ഒരു ലീറ്റർ വീതം നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയതോടെ ഇന്നലെ മുതൽ വിതരണം ആരംഭിച്ചു.

 

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കു കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണയിൽ 22 ലക്ഷത്തിലേറെ ലീറ്റർ വിതരണം ചെയ്യാതെ ബാക്കിയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ് വിതരണത്തിനു നിർദേശിക്കുകയായിരുന്നു. അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാതിരുന്നാൽ കേന്ദ്രം അളവു കുറയ്ക്കാൻ സാധ്യതയുണ്ട്.

 

ഏപ്രിൽ – ജൂൺ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകൾക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച് ഇനിയും ലഭിക്കും. നേരത്തേ, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്ററും മണ്ണെണ്ണയാണ് ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ നൽകുമെന്നു പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മാസം 30ന് മുൻപ് റേഷൻ കടകളിൽ എത്തുന്നവർക്ക് സ്റ്റോക്ക് ഉണ്ടെങ്കിൽ ഒരു ലീറ്റർ കൂടി അധികം ലഭിക്കും.

  • Related Posts

    വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന…

    റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന

    Spread the love

    Spread the loveതിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും…

    Leave a Reply

    Your email address will not be published. Required fields are marked *