റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട’; ഫയര്‍ഫോഴ്സില്‍ നിയന്ത്രണം

Spread the love

കോഴിക്കോട്: ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.

 

നിര്‍ദേശം ലംഘിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

 

വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.

 

‘വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്‌ വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു’, ഉത്തരവില്‍ പറയുന്നു.

  • Related Posts

    വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന…

    റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന

    Spread the love

    Spread the loveതിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും…

    Leave a Reply

    Your email address will not be published. Required fields are marked *