റെന്റ് എ കാർ തിരികെ ചോദിച്ചതിനു കൊടുംക്രൂരത; ഉടമയെ ബോണറ്റിൽ കിടത്തി കാർ ഓടിച്ചു, രക്ഷപ്പെടുത്തിയത് വാഹനം തടഞ്ഞ്

Spread the love

തൃശൂർ∙ വാടകയ്ക്കു നൽകിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിൽ. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് വാടകയ്ക്കു നൽകിയത്. കാർ തിരികെ ചോദിച്ചപ്പോൾ ബക്കർ, സോളമനെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം കാറോടിച്ചു.

 

രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു എഴുതി നൽകാമെന്ന് ബക്കർ പറഞ്ഞു. എന്നാൽ ഭൂമിയും നൽകിയില്ല. ഇതോടെ വാഹനം തേടി സോളമൻ തൃശൂരിലെത്തി. എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ടു. കാറിന്റെ മുന്നിൽനിന്ന് സോളമൻ വാഹനം തടഞ്ഞു. ബക്കർ ഉടനെ കാർ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമൻ വീണിട്ടും ബക്കർ കാർ നിർത്തിയില്ല.

 

10 കിലോമീറ്ററോളം ഇങ്ങനെ സ‍ഞ്ചരിച്ചു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു. കാർ തിരികെ ലഭിക്കാൻ സോളമൻ പൊലീസിനു നേരത്തേ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

  • Related Posts

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *